വയനാട് ധീരതയുടെയും സ്നേഹത്തിൻ്റെയും നാട്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നാട്. പ്രിയങ്ക ഗാന്ധി.

വയനാട് ധീരതയുടെയും സ്നേഹത്തിൻ്റെയും നാട്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നാട്. പ്രിയങ്ക ഗാന്ധി.
Oct 28, 2024 04:47 PM | By PointViews Editr


 കൽപ്പറ്റ: ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ പാരമ്പര്യമുള്ള വയനാടിൻ്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യ ക്തിയായി താൻ മാറുമെന്ന് പ്രിയങ്ക ഗാന്ധി. വയനാടിൻ്റെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് കൃത്യമായി ബോധ്യമുള്ള വ്യക്തിയാണെന്ന് തെളിയിക്കുന്നതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടി. അടിസ്ഥനപരമായുള്ള ആവശ്യങ്ങളും പരിഹാരങ്ങളും കൃത്യമായി ബോധ്യപ്പെട്ടാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത് എന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം മുതൽ അവർ മുന്നോട്ട് വച്ച വിഷയങ്ങൾ എല്ലാം. ആദ്യ പ്രസംഗത്തിൽ പ്രിയങ്ക പ്രഖ്യാപിച്ച മൂന്ന് വിഷയങ്ങളിൽ രണ്ടും വയനാടും കേരളവും അഭിമുഖീകരിക്കുന്ന വിഷയങ്ങളായിരുന്നു. അതിലൊന്ന് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ജനപക്ഷ പ്രതിവിധി കണ്ടെത്തി നടപ്പിലാക്കും എന്നതാണ്. രണ്ടാമത്തേത് രാത്രിയാത്രാ വിലക്ക് എടുത്തു നീക്കാൻ നടപടി സ്വീകരിക്കും എന്നാണ്‌. വയനാടിനെ മാത്രമല്ല മലയാളിയേയും സ്വാധീനിക്കാൻ പോന്നതാണ് പ്രിയങ്ക മുന്നോട്ട് വയ്ക്കുന്ന വിഷയങ്ങൾ. കേവലം രാഷ്ട്രീയ പോരാട്ടമായി പ്രിയങ്ക തിരഞ്ഞെടുപ്പിനെ കാണുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് വയനാട് പോർക്കളമെന്നും വ്യക്തം. വയനാടിന്റെ സ്നേഹത്തിന് കടപ്പാടുണ്ടെന്നും മീനങ്ങാടിയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക പറഞ്ഞു.

വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽ ക്കുന്ന സ്ഥലം. എല്ലാവരും മത സൗഹാർദത്തോടെ ജീവിക്കുന്ന നാടാണിത്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. ഇവിടെ മുല്യങ്ങൾ ശക്തമാണ്. നിങ്ങൾ തുല്യതയിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ചൂരൽമലയിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ തനിക്കു മനസിലായി. ദുരന്തത്തിൽ മനുഷ്യൻ പരസ്‌പ രം സഹായിച്ചു. ആരും അത്യാഗ്രഹത്തോടെ പെരുമാറുന്നത് കണ്ടില്ല. കുട്ടികൾ അടക്കം അ ത്മാഭിമാനത്തോടെ പെരുമാറിയെന്നും പ്രിയങ്ക ഓർമിച്ചു.

തുടർന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം വയനാട്ടിലെത്തിയപ്പോൾ ത്രേസ്യാമ്മയെ കണ്ട അനുഭവവും പങ്കുവച്ചു. ത്ര്യേസാമ്മ ആലിംഗനം ചെയ്തപ്പോൾ സ്വന്തം അമ്മ ചേർത്തു പിടിച്ചതു പോലെയായിരുന്നു. ആ അമ്മയുടെ കൈയിലുണ്ടായിരുന്ന കൊന്ത എനിക്കു തന്നിട്ടു പറഞ്ഞു, ഇത് നിങ്ങളുടെ അമ്മയ്ക്കു കൊ ടുക്കണമെന്ന്. വയനാട്ടിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ എനിക്കൊരു അമ്മയെ കിട്ടി. അങ്ങനെയൊരു സ്നേഹമാണ് വയനാട് എനിക്കു തന്നത്.

വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കു ശേഷം ഡൽഹിയിലെ മദർ തെരേസയുടെ സ്ഥാപനത്തിൽ ഞാൻ പ്രവർത്തിച്ചിരുന്നു. അവിടുത്തെ കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിച്ചു. ഈ കാര്യം ആദ്യമായാണ് ഞാ നൊരു പൊതുവേദിയിൽ പറയുന്നത്. ഒന്നുമി ല്ലാത്തവരുടെ ബുദ്ധിമുട്ടെന്താണ് മദറിന്റെ സ്ഥാപനത്തിൽ പ്രവർത്തിച്ച സമയത്ത് തനിക്കു മനസിലായെന്നും പ്രിയങ്ക പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രിയങ്ക ന്യൂനപക്ഷങ്ങൾക്കെതിരേ രാജ്യത്ത് ആക്രമ ണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമ റിക്കാനും ശ്രമം നടക്കുന്നതായും പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമായ സാഹചര്യ മാണ്. നമ്മൾ പോരാടുന്നത് തുല്യതയ്ക്കായാണ്. ജനകീയ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടും.

മണിപ്പുരിൽ ഉൾപ്പടെ ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ടീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കാൻ ആണ് ഓരോ നയങ്ങളും രൂപീകരിക്കുന്നത്. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക വിമർശിച്ചു.

കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയ നാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്‌നങ്ങൾ ക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആ രോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. മനു ഷ്യമൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രി യാത്ര പ്രശ്നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിൻ്റെ അടിസ്ഥാന പ്രശ്‌നങ്ങൾ എല്ലാം ഞാൻ മനസിലാക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് സഹോദരി എന്ന നിലയിൽ തനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാവരും കുറ്റം പറഞ്ഞപ്പോൾ വയനാട് രാഹുലിനെ ചേർത്തുപിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നൽകിയത്

വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുൽ കാണുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

വയനാട്ടിൽ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങൾ ജനാധിപത്യത്തിന്, രാജ്യ ത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്ര ധാനമെന്നും പ്രിയങ്ക കുട്ടിച്ചേർത്തു. ജയിപ്പിച്ചാൽ താൻ സാധ്യമായ അത്രയും പ്രയത്നിക്കും. പാർലമെന്റിൽ നിങ്ങളുടെ ശബ്ദമായി മാറും. തന്നെ വിശ്വസിക്കാം, കൈവിടില്ലെന്നും പ്രിയങ്ക പറഞ്ഞു.

താളൂർ നീലഗിരി കോളജ് ഗ്രൗണ്ടിൽ ഹെലി കോപ്റ്ററിലാണ് പ്രിയങ്കയെത്തിയത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മ ണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

ചൊവ്വാഴ്‌ച ഈങ്ങാപ്പുഴ, തെരട്ടമ്മൽ, മമ്പാട്, ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടർന്ന് ഡൽഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീ പാവലിക്കു ശേഷം വയനാട്ടിൽ വീണ്ടുമെ ത്തും.

Wayanad is the land of bravery and love, the land of freedom struggle. Priyanka Gandhi

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories